എസ്എൻപുരം: ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുസ്‌ലിം ലീഗ് നേതാവിന്റെ പേരിൽ കേസെടുത്തു. മുസ്‌ലിം ലീഗ് കൈപമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പൊരിബസാർ കാട്ടുപറമ്പിൽ ഷാനീറിന്റെ പേരിലാണ് മതിലകം പോലീസ് കേസെടുത്തത്.
ബിൽഡിങ്ങ് കരാറുകാരനായ പള്ളിനട കറുകപാടത്ത് മുഹമ്മദ് ഇബ്രാഹിമാണ് പരാതിക്കാരൻ. മകന് കെടിഡിസിയിൽ അസി. മാനേജരായി ജോലി നൽകാമെന്ന് പറഞ്ഞ് 2024 മേയ് 15 മുതൽ 2025 മാർച്ച് 24 വരെ പണമായി 14 ലക്ഷം രൂപയും ഭാര്യയുടെ എസ്ബിഐ അക്കൗണ്ട് വഴി അഞ്ചുലക്ഷം രൂപയുമടക്കം 19 ലക്ഷം രൂപ ഷാനീർ വാങ്ങിയെന്നാണ് കേസ്. ജോലി ലഭിച്ചില്ലെന്നും പണം തിരികെ നൽകിയില്ലെന്നും മുഹമ്മദ് ഇബ്രാഹിം പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.