വാടാനപ്പള്ളി: ക്ഷേത്രക്കുളത്തിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.തൃത്തല്ലൂർ സ്വദേശി കാണത്ത് ധർമ്മൻ്റെ(60) മൃതദേഹമാണ് ശിവ ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് നാട്ടുകാരാണ് മൃതദേഹം കണ്ടെത്. തുടർന്ന് വാടാനപ്പള്ളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.