പെരിങ്ങോട്ടുകര: ആവണേങ്ങാട് ക്ഷേത്രത്തിനു സമീപം റോഡിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റു.വാഴപ്പുരക്കൽ അറുമുഖൻ മകൻ അനുക്കുട്ട(25) നാണ് തിങ്കളാഴ്ച രാത്രി 12 മണിയോടെ റോഡിൽ വെച്ച് പാമ്പുകടിയേറ്റത്. തൃപ്രയാർ ആക്ടസ് പ്രവർത്തകർ ഇയാളെ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.