News One Thrissur
Updates

കാരമുക്ക് ശ്രീചിദംബര ക്ഷേത്രത്തിലെ 105ാം മത് വിഷുപ്പൂര മഹോത്സവം ആഘോഷിച്ചു 

കാരമുക്ക്: ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ചി ദംബരക്ഷേത്രത്തിലെ വിഷുപ്പൂരത്തിൻ്റെ ഭാഗമായുള്ള രാത്രി പൂരം കൂട്ടി എഴുന്നള്ളിപ്പ് ചൊവ്വാഴ്ച പുലർച്ചെ നടന്നു.
പതിനൊന്ന് കരകളിൽനിന്നുള്ള ഗജവീരന്മാ രെ അണിനിരത്തി കൂട്ടിയെഴു ന്നെള്ളിപ്പും നടന്നു. മണലൂർ കിഴക്ക്കരയുടെ ചെറുപ്പുളശ്ശേരി അനന്തപത്മനാഭൻ കൂട്ടി എഴുന്നള്ളിപ്പിന് തിടമ്പേറ്റി. പഴുവിൽ രഘു മാരാ രുടെ പ്രാമാണ്യത്തിൽ 101 കലാകാരന്മാർ ചെണ്ടമേളപ്പെ രുക്കത്തിൻ്റെ വിസ്മയക്കാഴ്ചയൊ രുക്കി. വിശേഷാൽ പൂജകൾക്ക് മേൽശാന്തി സിജിത്ത് മുഖ്യകാർ മികത്വം വഹിച്ചു. തിടമ്പേറ്റുന്ന കരയ്ക്ക് നൽകിവരുന്ന പൂവശ്ശേരി കുമാരൻ മെമ്മോറിയൽ റോളിങ് ട്രോഫി മണലൂർ കിഴക്ക് കരയ്ക്ക് നൽകി. പാലാഴിക്കരയു ടെ ക്യാഷ് അവാർഡും ഉണ്ടായി. പകൽ പൂരം കൂട്ടി എഴുന്നള്ളിപ്പ് മഴയെ തുടർന്ന് ചടങ്ങായി നടത്തി. പരിപാടികൾക്ക് ശ്രീനാരായണ ഗുപ്ത സമാജം പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട്,
ആക്ടിംഗ് സെക്രട്ടറി സുഗതൻ തൊപ്പിയിൽ,
സെക്രട്ടറി രതീഷ് കുനത്ത്. സി.എസ്. പ്രദിപ്, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി
നേതൃത്വം നൽകി.

Related posts

നാട്ടിക ഗ്രാമപഞ്ചായത്തംഗമായി പി.വിനു സത്യപ്രതിജ്ഞ ചെയ്തു

Sudheer K

അന്തിക്കാട് പഞ്ചായത്തിൻ്റെ ലേഡീസ് ഫിറ്റ്നസ് സെൻ്റർ കാരാമാക്കലിൽ പ്രവർത്തനം തുടങ്ങി.  

Sudheer K

ജയരാമൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!