അതിരപ്പിള്ളി: കാട്ടാന ആക്രമണത്തിൽ ആളുകളുടെ ജീവൻ നഷ്ടമാകുന്ന സംഭവത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളി പഞ്ചായത്തിൽ ബുധനാഴ്ച ഹർത്താൽ. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. എല്ലാ രാഷ്ട്രീയ പാർട്ടികളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിരപ്പിള്ളി മേഖലയിൽ ആർ.ആർ.ടി. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം. കാട്ടാന ആക്രമണത്തെ തുടർന്ന് വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് ഇന്ന് മരണമടഞ്ഞത്. വനം വിഭവങ്ങൾ ശേഖരിക്കാനായി കാട്ടിൽ പോയ സംഘമാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
previous post