പാവറട്ടി: ടെംമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാദ്യകലാകാരനായ യുവാവ് മരിച്ചു. പറപ്പൂര്‍ ഓട്ടുകമ്പനിക്ക് സമീപം താമസിച്ചിരുന്ന ചാലയ്ക്കല്‍ ഓമനയുടെയും കോഞ്ഞങ്ങത്ത് രാജന്റെയും മകനായ രവിജിത്താണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഏപ്രിൽ രണ്ടിന് രാത്രി പറപ്പൂര്‍ സെന്ററില്‍ നടന്ന വാഹനാപകടത്തിൽ പരിക്ക് പറ്റിയത്. തൃശൂർ ഭാഗത്തുനിന്നും പാവറട്ടി ഭാഗത്തേക്ക് പോകുന്ന ട്രാവലറും തോളൂർ പഞ്ചായത്ത് റോഡിലേക്ക് പോകുന്ന ഇരു ചക്ര വാഹനം തമ്മിലാണ് പറപ്പൂർ സെൻററിൽ വച്ച് കുട്ടിയിടിച്ചത്. തോളൂര്‍ ഗ്രാമപഞ്ചായത്ത് പറപ്പൂര്‍ സെന്ററില്‍ സ്ഥാപിച്ച ക്യാമറയില്‍ അപകട ദൃശ്യം പതിഞ്ഞിരുന്നു. സംസ്‌കാരം ഇന്ന് കുന്നംകുളത്തിനടുത്ത് പഞ്ഞാമുക്കിലുള്ള സ്വവസതിയില്‍വെച്ച് നടത്തും. രവിജിത്ത് വാദ്യകലാകാരനാണ്.
previous post