News One Thrissur
Updates

കയ്‌പമംഗലത്ത്  കെഎസ്ആർടിസി ബസ് കുഴിയിൽ കുടുങ്ങി

കയ്‌പമംഗലം: ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചപ്പോൾ താത്കാലിക വഴിയിലൂടെ പോകാൻ ശ്രമിച്ച കെഎസ്ആർടിസി ബസ് കുഴിയിൽ കുടുങ്ങി. കയ്‌പമംഗലം കാളമുറി സെൻ്ററിൽ ഇന്ന് ഉച്ചയ്ക്ക് പ ന്ത്രണ്ട് മണിയോടെയാണ് സംഭവം. നിറയെ യാത്രക്കാരുമായാണ് ബസ് ഈ വഴിയിലൂടെ കടക്കാൻ ശ്രമിച്ചത്. കുഴിയിൽ കുടുങ്ങിയ ബസ്സ് ഇലക്ട്രിസിറ്റി പോസ്‌റ്റിലും ഉരഞ്ഞിട്ടുണ്ട്. എറണാകുളത്ത് നിന്നും ഗുരുവായൂരിലേക്ക് പോയിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ ഇറക്കി മറ്റൊരു ബസ്സിൽ പറഞ്ഞയച്ചിട്ടുണ്ട്. ബസ് ഉയർത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല

Related posts

തൃപ്രയാർ പാലത്തിൽ പുഴയിലേക്ക് ചാടിയ കാഞ്ഞാണി സ്വദേശി മരിച്ചു.

Sudheer K

കടലില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

Sudheer K

വലപ്പാട് ലൈഫ് ഭവന സമുച്ചയ നിർമാണോദ്ഘാടനം 16ന്

Sudheer K

Leave a Comment

error: Content is protected !!