കാട്ടൂർ: വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ വാഹനത്തിലെ പ്രതിയും സ്‌കൂട്ടറും മൂന്ന്മാസത്തിനു ശേഷം പിടിയിൽ. കാട്ടൂർ ലേബർ സെൻ്റർ സ്വദേശി ചന്ദ്രപുരക്കൽ ഉണ്ണികൃഷ്ണൻ (48) ആണ് അപകടം വരുത്തിയ സ്കൂട്ടർ ഉൾപ്പടെ കാട്ടൂർ പോലീസിൻ്റെ പിടിയിലായത് . ഫെബ്രുവരിയിൽ കാട്ടൂർ ലേബർ സെന്ററിൽ വെച്ച് ഫാത്തിമ മാതാ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞു അയൽവാസിക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നെടുമ്പുര ചിറ്റിലപ്പിള്ളി ഹൗസിൽ ജോസഫ് ഭാര്യ ക്രിസ്റ്റീനയെ (58) സകൂട്ടർ ഇടിച്ചു വീഴ്ത്തുകയും തുടർന്ന് വാഹനം നിർത്താതെ പോവുകയും ചെയ്തത്.. ക്രിസ്റ്റീനയുടെ തലയോട്ടി പൊട്ടി ഗുരുതര പരിക്കേൽക്കുകയും മണം തിരിച്ചറിയാനുള്ള ശേഷി നഷ്‌ടപെടുകയും ചെയ്തിരുന്നു.ഇവരുടെ പരാതിയിൽ കാട്ടൂർ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്‌ണകുമാറിന്റെ നിർദ്ദേശപ്രകാരം കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ് പെക്ടർ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയും തുടർന്ന് നിരവധി സിസിടിവി ക്യാമറ പരിശോധിക്കുകയും, കൃത്യവാഹനം സംഭവത്തിന്റെ പിറ്റേ നാൾ പ്രതി ഉപയോഗിച്ച സമയം ഉണ്ടായ അപ ശബ്ദവും സാക്ഷി കളിൽ നിന്നും ലഭിച്ച നിർണ്ണായക തെളിവുമായി മുന്നോട്ടു പോകവേയാണ് പ്രതി പിടിയിലായത്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇ ആർ ബൈജു, അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ എം.കെ അസീസ്, സിപിഒ കിരൺ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
previous post
next post