ചേർപ്പ്: കോടന്നൂർ സുബ്രമണ്യസാമി ക്ഷേത്രത്തിലെ വിഷു പൂരം ഡ്യൂട്ടിക്കിടയിൽ സിവിൽ പോലീസ് ഓഫീസറായ അജിതിനെയും കൂടെയുണ്ടായിരുന്ന മാള പോലീസ് സ്റ്റേഷനിലെ സിജോയെയും തടഞ്ഞു നിർത്തി പിടിച്ചു മാറ്റുകയും അസഭ്യം പറഞ്ഞ് ഭീക്ഷിണിപ്പെടുത്തുകയും പോലീസ് ഉദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസ്സം വരുത്തുകയും ചെയ്ത സംഭവത്തിനൽ കോടന്നൂർ സ്വദേശിയായ മാടമ്പിക്കാട്ടിൽ വീട്ടിൽ ശ്രീജിത്ത് (36) നെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. കോടന്നൂർ സുബ്രമണ്യസാമി ക്ഷേത്രത്തിലെ വിഷു പൂരം ഡ്യൂട്ടി ക്കായിട്ടാണ്കോടന്നൂർ ഇന്ത്യൻ കലാസമിതിയുടെ കാവടി സംഘത്തിൻ്റെ ഡ്യൂട്ടിക്കായി അജിതിനെയും സിജോയെയും നിയോഗിച്ചിരുന്നത് ഇവർ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽകോടന്നൂർ സെന്ററിൽ എത്തിയ കാവടി സംഘത്തിലേക്ക് കയറി വന്ന് പടക്കം പൊട്ടിച്ചവരെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് ശ്രീജിത്ത് പോലീസുദ്ദ്യോഗസ്ഥരുടെ അടുത്തേക്ക് വന്ന് ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസ്സം വരുത്തുകയും ചെയ്തത്. ശ്രീജിത്തിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസും ഭീഷണിപ്പെടുത്തിയ കേസുകളുമുണ്ട്. ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. രമേഷ്,സബ് ഇൻസ്പെക്ടർമാരായ സജിബാൽ, ഷാജു, സിവിൽ പോലീസ് ഓഫീസർമാരായ ഷിബിൻ, സിന്റി, വിപിൻ, മുഹമ്മദ് എന്നിവർ ചേർന്നാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.