News One Thrissur
Updates

കൈപമംഗലത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലി ആക്രമണം: രണ്ടു പേർ അറസ്റ്റിൽ

കൈപമംഗലം: പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ഉണ്ടായ അക്രമസംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.  കൈപമംഗലം പുന്നക്കച്ചാൽ ദേശത്തെ മടത്തിങ്കൽ വീട്ടിൽ ലാലു (53), കൈപമംഗലം കൈതവളപ്പിൽ വീട്ടിൽ, അക്ഷയ് (20) എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ 13-ന് രാത്രി 10 മണിയോടെ അക്ഷയും സുഹൃത്ത് ആദിത്യനും ബീച്ചിന് സമീപം പടക്കം പൊട്ടിച്ചതിന്റെ വിരോധത്തിൽ ലാലു അക്ഷയെയും ആദിത്യനെയും പിടിച്ചു തള്ളുകയും ലാലുവിന്റെ കൂടെയുണ്ടായിരുന്ന ഒരാൾ ആദിത്യനെ കൈകൊണ്ട് മർദിക്കുകയും ചെയ്തു. തുടർന്ന്, ലാലു തൊട്ടടുത്തുള്ള വീട്ടിൽ നിന്നും കത്തിയുമായി വന്ന് വെട്ടുവാനായി വീശിയതിൽ അക്ഷയുടെ ഷോൾഡറിൽ ഗുരുതരമായ പരിക്കേൽക്കുകയായിരുന്നുഇത് കണ്ട് തടയുവാൻ വന്ന ആദിത്യൻെറ കഴുത്തിൽ ഇടത് ഭാഗത്ത് കത്തി കൊണ്ട് വെട്ടി ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തതിനാണ് ലാലുവിനെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ലാലുവിന്റെ വീട്ടിലേക്ക് പടക്കം കത്തിച്ച് എറിഞ്ഞ് പൊട്ടിക്കുന്നത് ലാലു ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ഇഷ്ടമുള്ള സ്ഥലത്ത് പൊട്ടിക്കും എന്നും പറഞ്ഞ് ആദിത്യനും അക്ഷയും കൈ കൊണ്ട് ലാലുവിനെ ഇടത് കണ്ണിനും മൂക്കിനും ഇടിക്കുകയും ഇഷ്ടിക കൊണ്ട് അടിക്കുകയും ഇതു കണ്ട് ഓടി വന്ന ലാലുവിന്റെ ഭാര്യയെ ചവിട്ടുകയും മറ്റും ചെയ്തതിനാണ് അക്ഷയിനെ അറസ്റ്റ് ചെയ്തത്. കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ.ആർ, സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, ജൈസൺ, മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫിസർ അൻവറുദ്ദീൻ, സിവിൽ പോലീസ് ഓഫിസർമാരായ സൂരജ്, ശ്യാംകുമാർ, ഗില്‍ബട്ട് ജേക്കബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Related posts

ഞായറാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം: തൃശൂർ – കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റിംഗ് വീണ്ടും തുടങ്ങുന്നു

Sudheer K

വടക്കുംനാഥ ക്ഷേത്രത്തിൽ മാല മോഷ്ടിച്ച സ്ത്രീകൾ പിടിയിൽ  

Sudheer K

ചളിങ്ങാട് ക്ഷേത്രത്തിൽ ഏകാദശ ശ്രീരുദ്ര യാഗവും ക്ഷേത്ര പുനരുദ്ധാരണ ധന സമാഹരണവും ഇന്നും നാളെയും

Sudheer K

Leave a Comment

error: Content is protected !!