News One Thrissur
Updates

വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തി പ്രതി പിടിയിൽ

വാടാനപ്പള്ളി: തൃത്തല്ലൂരിൽ വാക്കു തർക്കത്തിനിടെ സഹപ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു.
തൃത്തല്ലൂർ മൊളുബസാറിലെ സ്വകാര്യ സ്ഥാപനത്തിലെ ( പണിക്കെട്ടി) ജീവനക്കാരനായ അടൂർ പത്തനംതിട്ട സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ
ദാമോദരക്കുറുപ്പിന്റെ മകൻ
അനിൽകുമാർ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നര യോടെയായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് സുഹൃത്ത് അനിൽ കുമാറിനെ താഴേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. സുഹൃത്ത് തന്നെയാണ് വിവരം ഉടമയെ അറിയിച്ചത്. തുടർന്ന് ആംബുലൻസിൽ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊലപാതകത്തിൽ സഹ പ്രവർത്തകനായ സ്ഥാപനത്തിലെ ജോലിക്കാരൻ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു ചാക്കോ ( 39 ) യെയാണ് പിടികൂടിയത്. വാടാനപ്പള്ളി പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മദ്യ ലഹരിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Related posts

മജീദ് അന്തരിച്ചു

Sudheer K

ചാവക്കാട് ബീച്ചിൽ കടലേറ്റം: സന്ദർശകർക്ക് വിലക്ക്

Sudheer K

ക്ഷേത്രത്തിൽ തിരുവാതിര കളിക്കുന്നതിനിടയിൽ വയോധിക കുഴഞ്ഞ് വീണ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!