News One Thrissur
Updates

ചാലക്കുടി കാട്ടാന ആക്രമണം: മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായം കൈമാറി

ചാലക്കുടി: കാട്ടാന ആക്രമണത്തിൽ മരിച്ച വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ വീടുകൾ സന്ദർശിച്ച് മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ കൈമാറി. മരിച്ച അടിച്ചിൽ തൊട്ടി മേഖലയിലെ തമ്പാൻ്റെ മകൻ സെബാസ്റ്റ്യൻ (20), വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിൽ 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി കൈമാറി.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയിൽ എത്തി മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കി. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സബ് കളക്ടറെ ചുമതലപ്പെടുത്തുകയും സംഭവം അറിഞ്ഞ ഉടൻതന്നെ ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ച് സ്ഥിതി ഗതികൾ ആരായുകയും ചെയ്തു. ശനിയാഴ്ച ഈ പ്രദേശങ്ങളിൽ സന്ദർശിക്കുകയും ഇവിടത്തെ നിവാസികളോട് സംസാരിക്കുകയും ചെയ്തിരുന്നതാണ്. അതിനു ശേഷമാണ് മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാട്ടാന ആക്രമണുണ്ടായത്. വന്യമൃഗ ഭീഷണി പോലുള്ള കാര്യങ്ങളിൽ നാട്ടുകാരുടെ പരാതികൾ പരിശോധിക്കാൻ വനംവകുപ്പുമായി ചേർന്ന് നടപടികൾ സ്വീകരിക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെൻസിങ് എന്നിവയുടെ നിർമ്മാണം വേഗത്തിലാക്കുവാൻ വനംവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ പരിഗണനയിൽ വരേണ്ട വിഷയങ്ങൾ കാലതാമസം കൂടാതെ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. ട്രൈബൽ ഡെവലപ്പ്മന്റ് ഓഫീസർ, തഹസീൽദാർ, ഡിഫ്ഒ, പഞ്ചായത്ത്‌ അധികൃതർ, ട്രൈബൽഎക്സ്റ്റൻഷൻ ഓഫീസർ, ഡിവൈഎസ്പി എന്നിവർ ഉടനീളം ഉന്നതിയിലെ ജനങ്ങളോടൊപ്പം നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഉണ്ടായിരിന്നു.

Related posts

വഴിയിൽ ഉപേക്ഷിക്കാതെ സത്യസന്ധത: റോഡിൽ നിന്നും കിട്ടിയ പണവും രേഖകളും ഉടമയെ കണ്ടെത്തി നൽകി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി.

Sudheer K

കൊടുങ്ങല്ലൂരിൽ ബസും, കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

Sudheer K

മനക്കൊടി കാവടി- പൂരം എഴുന്നള്ളിപ്പുകൾ വർണ്ണാഭമായി

Sudheer K

Leave a Comment

error: Content is protected !!