തൃശ്ശൂർ: അയ്യന്തോൾ പോസ്റ്റോഫീസിന്റെ പ്രധാന വാതിലിന്റെ മുകൾഭാഗം എടുത്തുമാറ്റി മോഷണം. മോ ഷണസമയത്ത് മൂന്നുല ക്ഷത്തോളം രൂപ ഓഫീസിലുണ്ടായിരുന്നു. പണം മുഴു വൻ നഷ്ടമായിട്ടുണ്ടോയെന്ന് വിശദപരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്ന് പോസ്റ്റ് ഓഫീസ് അധി കൃതർ പറഞ്ഞു. അവധിക്കുശേഷം ചൊവ്വാഴ്ച പോസ്റ്റോഫീസ് തുറക്കാൻ ഉദ്യോഗസ്ഥർ എത്തി യപ്പോഴാണ് മോഷണവിവരം അറിയുന്നത്. തൃശ്ശൂർ വെസ്റ്റ് പോലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി.