തളിക്കുളം: ടാസ്ക് തളിക്കുളം സംഘടിപ്പിക്കുന്ന ആറാമത് ചെക്കു മെമ്മോറിയൽ അഖില കേരള ഫ്ലഡ്ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെൻ്റിന് ഇന്ന് തുടക്കമാകും. 16 മുതൽ 20 വരെ തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് ആറിനാണ് മത്സരങ്ങൾ അരങ്ങേറുക. വിദേശ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളെയും അണി നിരക്കുന്ന മത്സരത്തിൽ എട്ട് ടീമുകൾ മാറ്റുരക്കും.