അരിമ്പൂർ: ഇരു വൃക്കകളും തകരാറിലായതിനെത്തുടർന്ന് ചികിത്സയിലുള്ള വടക്കുംപുറം എം എം മുരളിയുടെ ചികിത്സയ്ക്ക് വേണ്ടി ഒരു കൂട്ടം നാട്ടുകാർ പാലട പ്രഥമൻ ചലഞ്ച് സംഘടിപ്പിച്ചു. ഏപ്രിൽ 25ന് നടക്കുന്ന ശാസ്ത്രക്രിയയ്ക്കും മറ്റു അനുബന്ധ ചികിത്സകൾക്കും വേണ്ടി സഹായ സമിതി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും ആവശ്യമായ പണം സമാഹരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഒരു കൂട്ടം നാട്ടുകാർ സംഘടക സമിതി രൂപീകരിച്ച് പാലട പ്രഥമൻ ചലഞ്ചുമായി രംഗത്ത് വന്നത്. പാലട പ്രഥമൻ തയ്യാറാക്കിയതും അത് ആവശ്യക്കാരിലേക്ക് എത്തിച്ച് വിപണനം നടത്തിയതും എല്ലാം ഇവർ തന്നെയാണ്. ശാസ്ത്രക്രിയക്കും മറ്റുമായി 20 ലക്ഷത്തോളം രൂപ അടിയന്തിരമായി സമാഹരിക്കുന്നതിന് വേണ്ടിയാണ് ഇവർ കർമ്മ നിരതരായത്. സംഘാടകസമിതി കൺവീനർ കെ രാഗേഷിന്റെയും ട്രഷറർ കെ എം ഗോപിദാസന്റെയും നേതൃത്വത്തിൽ നടന്ന പാലട പ്രഥമൻ ചലഞ്ച് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി ജി സജീഷ് അധ്യക്ഷനായി. പി എസ് മിഥുൻ, ടി വി സന്ദീപ്, രഞ്ജിത്ത് വെളുത്തൂർ, കെ എൽ ജോസ്, അനിരുദ്ധൻ അരിമ്പൂർ. എന്നിവർ സംസാരിച്ചു.
previous post
next post