കൊടുങ്ങല്ലൂർ: കോർട്ട് ഫീസ് വർധനക്കെതിരെ കേരള അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷന്റെ മുന്നിൽ നടന്ന ധർണ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എസ്. ബിനോയ് ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് കോൺഗ്രസ് പ്രതിനിധി അഡ്വ. വി.എം. മുഹിയുദ്ദീൻ, അഡ്വ. പി.എച്ച്. മഹേഷ്, ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ പ്രതിനിധി പി.എ. സിറാജുദ്ദീൻ, അഡ്വ. വി.എ. സബാഹ്, ഭാരതീയ അഭിഭാഷക പരിഷത്ത് പ്രതിനിധി അഡ്വ. ലിഷ ജയനാരായണൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് പ്രതിനിധി അഡ്വ. യു.കെ. ജാഫർ ഖാൻ, കൊടുങ്ങല്ലൂർ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ, സംഘടനയുടെ ജില്ല പ്രസിഡന്റ് ടി.എൻ. രവീന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം വി.എച്ച്. സഞ്ജയ്, യൂനിറ്റ് സെക്രട്ടറി ദീപക് കുമാർ, വൈസ് പ്രസിഡന്റ് നന്ദകുമാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ.വി. ആന്റപ്പൻ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി രജനി സ്വാഗതവും ട്രഷറർ പ്രിയചന്ദ്രൻ നന്ദിയും പറഞ്ഞു.
previous post