അരിമ്പൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പെരിങ്ങോട്ടുകര വടക്കുംമുറിയിൽ വാടകയ്ക്ക് താമസിക്കുന്ന രാഹുലാ (32) ണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. അരിമ്പൂരിലെ സർക്കാർ സ്കൂളിന് സമീപം വിഷു തലേന്ന് രാത്രിയാണ് അപകടം. ഭാര്യ വീട്ടിൽ നിന്നും പെരിങ്ങോട്ടുകരയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രാഹുൽ റോഡിൽ വീണു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച മരിച്ചു. മാഞ്ഞാലിപറമ്പിൽ നാരായണൻ കുട്ടിയുടെയും ലളിതയുടെയും മകനാണ് രാഹുൽ. ഡ്രൈവറായി ജോലി ചെയ്യുന്നു. ഭാര്യ :കൃഷ്ണേന്ദു. മകൻ: വാസുദേവക് . സഹോദരൻ: ഗോകുൽ
അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതശരീരം കുറ്റമുക്കിലെ ചെറുമുക്ക് അമ്പലത്തിനു സമീപം താമസിക്കുന്ന അമ്മാവൻ ബേബിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ.