എറവ്: യേശുവിൻ്റെ തിരുവത്താഴത്തിൻ്റെ ദൃശ്യവിരുന്ന് ഒരുക്കിഎറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളി’ പെസഹാദിനത്തിൽ രാത്രി 8 ന് വിശുദ്ധ വാരത്തിൻ്റെ ഭാഗമായി പെസഹാ സന്ദേശത്തെ ആസ് പദമാക്കി സിനീയർ സിഎൽസി യൂണിറ്റാണ് “അഗാപെ ” എന്ന നാടകം അവതരിപ്പിച്ചത്. ഒരേ സമയം 3 സ്റ്റേജുകളിലാണ് നാടകം അരങ്ങേറിയത്.
യേശുവിൻ്റെ അന്ത്യഅത്താഴത്തെ പ്രമേയമാക്കിയ നാടകത്തിൽ യേശു ശിഷ്യന്മാരുടെ കാൽകഴുകുന്നതും യേശുവിനെ ഒറ്റികൊടുക്കുന്ന യൂദാസിൻ്റെ വഞ്ചനയും ജെറുസലേം നഗരത്തിന്റെ തിരക്കുപിടിച്ച മാർക്കറ്റ് ദൃശ്യങ്ങളും ജെറുസലേം പ്രവേശനത്തിന് അടുത്ത ദിവസം മുതൽ ഗദ്സ് മനിയിലേക്കുള്ള യാത്രയുമെല്ലാം അരങ്ങിൽ അവതരിപ്പിച്ചു..
കൊച്ചിൻ കലാഭവൻ പ്രസിഡണ്ട് റവ. ഡോ.ചെറിയാൻ കുനിയന്തേടത്ത് രചിച്ച പ്രത്യേക ഗാനവും നൃത്തവും അഗാപെയിലുണ്ട്. കപ്പൽ പ്പള്ളി വികാരി ഫാ. റോയ് ജോസഫ് വടക്കനാണ് ക്രിയേറ്റീവ് ഹെഡ്. ഇടവകാംഗങ്ങളായ ഡെലീഷ് പൊന്മാണി രചനയും സിജോ കാഞ്ഞിരത്തിങ്കൽ സംവിധാനവും നിർവഹിച്ച അഗാപ്പെയിൽ യേശുവായി അരങ്ങിലെത്തിയത് കപ്പൽ പള്ളി സഹവികാരിയും ചെന്നൈ സ്വദേശിയുമായ ഫാ. ജോഷ് വിൻ കൊക്കനാണ്. 45 മിനിറ്റുള്ള ഈ നാടകത്തിൽ ഇടവകയിലെ നാലര വയസുള്ള കുട്ടി മുതൽ 77 വയസുകാരൻ ഉൾപ്പടെ 40 പേർ അഭിനയിച്ചു. ഒന്നരമാസത്തെ റിഹേഴ്സിലിനു ശേഷമാണ് നാടകം അരങ്ങിലെത്തിയത്.
2023-ൽ കപ്പൽ പള്ളിയിൽ സിനീയർ സി എൽ സി അവതരിപ്പിച്ച “ദ വേ ടു കാൽവരി” നാടകത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ നാഷണൽ അവാർഡ് ലഭിച്ചിരുന്നു.