തളിക്കുളം: ടാസ്ക് തളിക്കുളത്തിന്റെ അമ്പതാം വാർഷികത്തിനോടനുബന്ധിച് നടക്കുന്ന ആറാമത് ചെക്കു മെമ്മോറിയൽ അഖിലകേരള ഫ്ലഡ് ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെൻ്റിന് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ഐ.പി.പ്രണവ്, വാർഡ് മെമ്പർ അനിത പ്രമോദ്, പ്രേമൻ മാസ്റ്റർ, കൺവീനർ സന്ദീപ് സോമൻ എന്നിവർ സംസാരിച്ചു. ആദ്യ മത്സരത്തിൽ പ്ലേ ബോയ്സ് തൃശൂർ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സിദാൻ ബോയ്സ് കരുവന്തലയെ തോൽപിച്ചു. രണ്ടാം ക്വാർട്ടർ ഫൈനലിൽ ടീം ഓഫ് പഞ്ചവടി ടൈബ്രേക്കറിൽ ബോസ്സ് വെളിയംകോടിനെ തോൽപിച്ചു.