കയ്പമംഗലം: ചളിങ്ങാട് ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ഏകാദശ ശ്രീരുദ്ര യാഗവും ക്ഷേത്ര പുനരുദ്ധാരണ ധന സമാഹരണ പ്രഥമ ദ്രവ്യ സമർപ്പണവും നടത്തുന്നു. ഏപ്രിൽ 18, 19 (ഇന്നും നാളെയും) തിയ്യതികളികായാണ് ചടങ്ങ്. 18ന് (ഇന്ന്) വൈകീട്ട് അഞ്ച് മണിക്ക് വിളംബര ഘോഷയാത്ര സഹോദരസംഘം ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.19ന് (നാളെ)പുലർച്ചെ ആറ് മണിക്ക് ഏകാദശ രുദ്രപൂജ ആരംഭിക്കും. ഉച്ചയ്ക്ക് 12.30ന് ക്ഷേത്ര പുനരുദ്ധാരണ ധന സമാഹരണ പ്രഥമ ദ്രവ്യ സമർപ്പണം ഡോ. ഇ.പി. ജനാർദ്ദനൻ നിർവ്വഹിക്കും.