പാവറട്ടി: മണലൂർ നിയോജകമണ്ഡലത്തിൽ നിന്നും ടി.വി ഹരിദാസനെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന സംസ്ഥാന നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മുരളി പെരുനെല്ലി എംഎൽഎ ജില്ലാ സെക്രട്ടറിയേറ്റ് നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും പ്രായപരിധി മൂലം ഒഴിവായ സാഹചര്യത്തിലാണ് ടി.വി. ഹരിദാസൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിലേക്ക് എത്തുന്നത്. മൂന്ന് തവണ മണലൂർ ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം നടത്തിയ പ്രവർത്ത മികവാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപെടാൻ സഹായകരമായത്.
സിപിഐഎം തൃശൂർ സെക്രട്ടറിയേറ്റിൽ 11 അംഗങ്ങളാണുള്ളത്. കെ.വി. അബ്‌ദുൾ ഖാദർ (ജില്ല സെക്രട്ടറി), യു.പി. ജോസഫ്, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, പി.കെ. ഡേവിസ്, പി.കെ. ഷാജൻ, പി.കെ. ചന്ദ്രശേഖരൻ, ടി.കെ. വാസു, കെ.വി. നഫീസ, എം. ബാലാജി എന്നിവരാണ് മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങൾ. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ എം.പി, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജു. എം.വി. ജയരാജൻ, സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. വർഗീസ്, ഡോ. ആർ. ബിന്ദു എന്നിവർ യോഗത്തിൽപങ്കെടുത്തു.