അരിമ്പൂർ: എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ദശാവതാരം ചന്ദനച്ചാർത്തിന് ഇന്നലെ ( ശനി) ഭക്തിനിർഭരമായ തുടക്കം. നിരവധി ഭക്ത ജനങ്ങളാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഈ മാസം 30 വരെയാണ് ചന്ദനച്ചാർത്ത് നടക്കുന്നത്. ആദ്യ ദിനം മത്സ്യാവതാരമാണ് വിഗ്രഹത്തിൽ ചന്ദനത്തിൽ ഒരുക്കിയത്. പെരികമന മണി നമ്പൂതിരിയാണ് ചന്ദനത്തിൽ വിഗ്രഹം ഒരുക്കുന്നത്. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രം തന്ത്രി നാരായണ ശർമ്മ മുഖ്യ കാർമ്മികനായി. കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ അവതാരങ്ങളാണ് വരും ദിവസങ്ങളിൽ ഭക്തർക്ക് ദർശിക്കാനാകുക.
previous post
next post