മുറ്റിച്ചൂർ: മുറ്റിച്ചൂരിൽ വ്യാപാരിയെ കടയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുറ്റിച്ചൂർ കോക്കാൻ മുക്ക് സെൻ്ററിനു സമീപം അപ്ഹോൾസ്റ്ററി കട നടത്തുന്ന മുറ്റിച്ചൂർ തൈവളപ്പിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വടശ്ശേരി സന്തോഷ് (54) ആണ് മരിച്ചത്. രാവിലെ 11 ന് ഇയാൾ കടയിൽ എത്തിയത് സമീപത്തെ വ്യാപാരികൾ കണ്ടിരുന്നു. പിന്നീട് ഇയാളുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് കണ്ട് സുഹൃത്തുക്കൾ തിരഞ്ഞ് വന്നപ്പോഴാണ് കടയുടെ അകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്തിക്കാട് പോലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.