അന്തിക്കാട്: കൂരിക്കുഴിയിൽ കടലിൽ വീണ് മരിച്ച രണ്ടര വയസുകാരൻ്റെ ഖബറടക്കം ഇന്ന്. മുറ്റച്ചൂർ ജുമാ മസ്ജിദ് സമീപം താമസിക്കുന്ന കുരിക്കപ്പീടിക നാസർ മകൻ അഷ്‌ഫഖ് ആണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മുറ്റിച്ചൂരിൽ 12.30 ന് എത്തിക്കുന്ന മൃതദേഹം മുറ്റിച്ചൂർ ജുമാ മസ്ജിദിന് പടിഞ്ഞാറു കറുപ്പംവീട്ടിൽ ശംസുദ്ധീന്റെ( റിസ്‌വാൻ)വീട്ടിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ഒന്നിന് മുറ്റിച്ചൂർ ജുമാ മസ്ജിദിൽ ഖബറടക്കും.
next post