കയ്പമംഗലം: ഒന്നര വയസ്സുകാരൻ്റെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിക്കപ്പെട്ടു. മൂന്നുപീടിക അറവുശാല സെൻ്ററിന് കിഴക്ക് ഭാഗത്തുള്ള ഒരു വീട്ടിൽ നിന്നുമാണ്, കുട്ടിയുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നരപ്പവൻ്റെ മാല മോഷ്ടിക്കപ്പെട്ടത്. ഇന്നലെ ഉച്ചയോടയാണ് വീട്ടുകാർ സംഭവം അറിയുന്നത്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയം തോന്നിയ ആളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്
previous post