തൃപ്രയാർ: നാട്ടിക ചെമ്പിപറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ കളംപാട്ട് മഹോത്സവം നടന്നു. രാവിലെ ഗണപതിഹോമം, ഉഷപൂജ, വിശേഷാൽ പൂജകൾ, ദേവിക്ക് രൂപക്കളം, ഉച്ചയ്ക്ക് മുത്തപ്പന് രൂപക്കളം, പ്രസാദ ഊട്ട്, വൈകിട്ട് അഷ്ടനാഗക്കളം, ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, രാത്രി വിഷ്ണുമായ സ്വാമിക്ക് രൂപക്കളം, എഴുന്നള്ളിപ്പ് എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ടി.കെ സുതൻ, മേൽശാന്തി ലാൽ എന്നിവർ മുഖ്യ കാർമ്മികരായി. ക്ഷേത്രം പ്രസിഡണ്ട് സി.പി രാമകൃഷ്ണൻ, സെക്രട്ടറി സി.കെ ഗോപകുമാർ, ട്രഷറർ അഡ്വ വിശ്വേഷ് സി.വി,രക്ഷാധികാരികൾ അശോകൻ സി.ആർ, പാറൻ കുട്ടി, സി.കെ,വൈസ് പ്രസിഡണ്ട് സി.കെ അശോകൻ, സെക്രട്ടറി സി.ജി സന്തോഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.