മുല്ലശ്ശേരി: തിരുനല്ലൂർ ഇടിയഞ്ചിറ കിഴക്കേ കര ബണ്ടിനു സമീപം താമസിക്കുന്ന വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആഭരണങ്ങൾ പൊട്ടിക്കാൻ ശ്രമം. കിഴക്കേക്കര ബണ്ടിനു സമീപം വൈശ്യംവീട്ടിൽ മുഹമ്മദ് ഉണ്ണി ഭാര്യ ഷെരീഫ (58) ക്കു നേരെയാണ് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം നടത്തിയത് കഴിഞ്ഞദിവസം രാത്രി എട്ടു മണിയോട വീട്ടിലേക്ക് അതിക്രമിച്ചു വന്നയാളാണ് മുളകുപൊടി കണ്ണിലേക്ക് എറിഞ്ഞത്. തുടർന്ന് കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമം നടത്തി. മാല ലഭിക്കാതെ വന്നതോടെ കാതിലെ കമ്മൽ വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചു ശ്രമത്തിനിടയിൽ കാത് മുറിഞ്ഞിട്ടുണ്ട്. വീട്ടമ്മ ബഹളം വച്ചതിനെ തുടർന്നു അയൽവാസികൾ എത്തി മുഖത്ത് മാസ്കും തൊപ്പിയും ധരിച്ച ആളാണ് ആക്രമിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. മാസങ്ങൾക്കു മുമ്പ് സമീപത്തെ മറ്റൊരു വീട്ടമ്മയുടെ രണ്ടര പവന്റെ സ്വർണ്ണമാല പൊട്ടിച്ചിരുന്നു അതിൻറെ അന്വേഷണവും ഇതുവരെയും എങ്ങും എത്തിയിട്ടില്ല വീടിന് സമീപമുള്ള മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഗ്രൗണ്ടിൽ രാത്രിയും പകലും സാമൂഹിക വിരുദ്ധരുടെ ശല്യം വർദ്ധിച്ചുവരുന്നതായി നാട്ടുകാർ പറഞ്ഞു അത് തടയുന്നതിനും വഴിവിളക്കുകൾ സ്ഥാപിക്കാനും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട് . ഗുരുവായൂർ എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു പാവറട്ടി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.