കയ്പമംഗലം: ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി മനുഷ്യച്ചങ്ങല തീർത്ത് കയ്പമംഗലം ബീച്ച് കമ്യൂണിറ്റി സെന്റർ വായനശാല. ഇ.ടി. ടൈസൺ എം.എൽ.എ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു. കയ്പമംഗലം എസ്.ഐ സജീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, മതിലകം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.കെ. ബേബി, കെ.എ. കരീം, ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം ദേവി പ്രസാദ്, വാർഡ് അംഗം സുകന്യ, വായനശാല ഭാരവാഹികളായ സജീവൻ , വത്സരാജ് തുടങ്ങിയവർ സംസാരിച്ചു. കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളിലെ തീരദേശവാസികൾ അണിനിരന്നാണ് മനുഷ്യച്ചങ്ങല തീർത്തത്. കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ നാടകം എന്നിവയും ഉണ്ടായിരുന്നു.
previous post
next post