കൊടുങ്ങല്ലൂർ: എടവിലങ്ങിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യുവാക്കൾ ഒരുക്കിയ കളിക്കളം രാത്രിയുടെ മറവിൽ ലഹരി സംഘം നശിപ്പിച്ചു. എടവിലങ്ങ് പഞ്ചായത്ത് നാലാം വാർഡിലാണ് സംഭവം. പാതിരാവിൽ ലഹരി സംഘം അഴിഞ്ഞാടിയെന്നാണ് പരാതി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തയാറാക്കിയ ഫുട്ബാൾ കോർട്ട് അപ്പാടെ താറുമാറാക്കി. പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നവരും വിൽപനക്കാരും തമ്പടിക്കാറുണ്ടെന്ന് പറയുന്നു. എടവിലങ്ങ് സൗഹൃദ കൂട്ടായ്മ എന്ന പേരിലാണ് യുവാക്കൾ കളിക്കളം ഒരുക്കിയത്.
previous post