ചേറ്റുവ: ഏങ്ങണ്ടിയൂർ പഞ്ചായത്ത് ആരോഗ്യവകുപ്പും, കേരളസംസ്ഥാന ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി അതിഥിത്തൊഴിലാളികൾക്ക് സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു, നൂറിൽതാഴെ അതിഥിത്തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു, ഡോ.ആർച്ച കെ അനിൽ, ഹെൽത്ത് ഇൻസ്പെക്ടർ, വിധുല കെ.എസ്, ദീപ എസ്എൽ, ജൂനിയർ ഹെൽത്ത്. ഇൻസ്പെക്ടർമാരായ മണിമേഖല ടി ആർ, ജിജി ബി ജോസ്, ആശാവർക്കർമാരായ സീമ ഗണേഷ്, ബീന പി.എസ്, സുരഭി പി.ആർ, ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ചേറ്റുവ യൂണിറ്റ് പ്രസിഡൻ്റ് പി.എം മക്സൂദ് എന്നിവർ നേതൃത്വം നല്‍കി.