News One Thrissur
Updates

കനത്ത മഴ: തൃശൂരിൽ വ്യാപക നാശ നഷ്ടം

തൃശ്ശൂര്‍: നഗരത്തില്‍ കനത്ത മഴയും ശക്തമായ കാറ്റും. ശക്തമായ മഴയെത്തുടര്‍ന്ന് കടകളിലേക്ക് വെള്ളം കയറി. നിരത്തുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ ശക്തമായ കാറ്റില്‍ മറിഞ്ഞുവീണു. ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മെറ്റുകള്‍ പറന്നുപോയി. വൈദ്യുതി ബന്ധവും തകരാറിലായി. വൈകിട്ട് 7 മണിയോടെ തുടങ്ങിയ മഴ 45 മിനിറ്റോളം നീണ്ടുനിന്നു. കഴിഞ്ഞ ദിവസവും വേനല്‍ മഴ പെയ്തിരുന്നു.

രാത്രി വൈകിയായിരുന്നതിനാല്‍ റോഡുകളില്‍ ആളുകളുണ്ടായിരുന്നില്ല. നഗരത്തിലെ പ്രധാന നിരത്തായ കുറുപ്പം റോഡില്‍ പണി നടന്നുവരികയാണ്. നിരത്തിലും താഴെയുള്ള കടമുറികളിലേയ്ക്ക് വെള്ളം കയറി. കഴിഞ്ഞ ദിവസത്തെ മഴയിലും ഈ ഭാഗങ്ങളില്‍ കടകളിലേയ്ക്ക് വെള്ളം ഇരച്ചെത്തിയിരുന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്നിലുള്ള6 വ്യാപക നാശമുണ്ടായതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പലയിടത്തും ഗതാഗതം സ്തംഭിച്ചു. കനത്ത കാറ്റില്‍ നിരവധി മരങ്ങളും മരക്കൊമ്പുകളും ഒടിഞ്ഞു വീണു. മരങ്ങള്‍ വീണു പലയിടങ്ങളിലും വൈദ്യുതി കമ്പികള്‍ തകര്‍ന്നു. മണിക്കൂറുകളായി നഗരം ഇരുട്ടിലാണ്. വൈദ്യുതി വകുപ്പ് ജീവനക്കാര്‍, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ മരക്കൊമ്പുകള്‍ വെട്ടിമാറ്റുന്നുണ്ട്. നിരത്തുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളാണ് ശക്തമായ കാറ്റില്‍ ചരിഞ്ഞുവീണത്.ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മെറ്റുകളും പറന്നുപോയി. വൈകിട്ട് ഏഴുമണിയോടെ തുടങ്ങിയ മഴ യാത്രക്കാരെയും വലച്ചു.

തൃശൂരില്‍ കഴിഞ്ഞ ദിവസവും വേനല്‍ മഴ പെയ്തിരുന്നു. മഴ ശക്തമായതോടെ കടകള്‍ പലതും നേരത്തെ അടച്ചിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ നടന്നു വരുന്ന കുറുപ്പം റോഡില്‍ താഴ്ന്ന സ്ഥലങ്ങളിലുള്ള കടമുറികളിലേയ്ക്കാണ് വെള്ളം കയറിയത്. റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് വെള്ളം കയറുന്നതിന് കാരണമെന്ന് കടയുടമകള്‍ ആരോപിച്ചു. മൊബൈല്‍ ഷോപ് , ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയിലെല്ലാം വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാരാര്‍ റോഡിലേക്ക് ഒരു പ്ലാവ് ഒടിഞ്ഞു വീണു. യാത്രക്കാരില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ചെട്ടിയങ്ങാടി റോഡിന് ഇരുവശവുമുള്ള കടകളിലും വെള്ളം കയറ്റി. പാലസ് റോഡിലും കാറ്റില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞു വീണു. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്, ശക്തന്‍ സ്റ്റാന്‍സ് പരിസരങ്ങളലെ റോഡുകളും വെള്ളക്കെട്ടില്‍ മുങ്ങി യാത്രക്കാര്‍ ദുരിതത്തിലായി.

Related posts

വലപ്പാട് ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Sudheer K

പഞ്ചാരിയുടെ ഈറ്റില്ലം ഒരുങ്ങി, പെരുവനം പൂരം നാളെ

Sudheer K

റോഡിൽ വീണുപരിക്കേറ്റ നിലയിൽ കണ്ടെത്തിയയാൾ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!