പത്തനംതിട്ട: ഇന്ത്യൻ തീയേറ്റർ രംഗത്തെ വിശ്വ നാടക ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഗിരീഷ് കർണാടിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന തീയേറ്റർ സ്മാരക വേദിയുടെ 5മത് അവാർഡിന് കവിയും ഗാനരചയിതാവും നാടൻ പാട്ട് കലാകാരനുമായ രമണൻ തളിക്കുളത്തിനെ തിരഞ്ഞെടുത്തു. ജൂറി അംഗങ്ങളായ ഡോ. ആരോമൽ ടി.ഡോ. തുളസിധരകുറുപ്പ്, സബീർ കലാകുടീരം എന്നിവർ ചേർന്നാണ് തിരഞ്ഞെടുത്തത്. രമണൻ തളിക്കുളം എഴുതിയ എന്നും എന്റെ മൊയ്തീൻ എന്ന കവിതയ്ക്കു ആണ് അവാർഡ്. മെയ് 29 നു പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ അവാർഡ് വിതരണം ചെയ്യും.
previous post