News One Thrissur
Updates

കാറ്റും മഴയും: മണലൂരിൽ വിടിനു മുകളിൽ മരക്കൊമ്പ് വീണ് വിട്ടമ്മയ്ക്ക് പരിക്ക്

കാഞ്ഞാണി: കനത്ത മഴയിലും കാറ്റിലും വിടിനു മുകളിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണു വിട്ടമ്മയ്ക്ക് പരിക്കേറ്റു. മണലൂർ മാമ്പുള്ളി കൂട്ടാല നാരായണന്റെ വിടിനു മുകളിലേക്കാണ് മരക്കൊമ്പ് വീണത്.  മരക്കൊമ്പിൻ്റെ ശിഖരങ്ങൾ ജനൽ വാതിലിലിടിച്ച് ഗ്ലാസ്സ് തകർന്നു. ഈ സമയം വിടിനകത്ത് കസേരയിൽ ഇരിക്കുകയായിരുന്ന വിട്ടമ്മ ലളിതയുടെ തലയുടെ പിൻഭാഗത്ത് ചില്ല് തെറിച്ച് പരിക്കേറ്റു.

വീടിനും വിറകു പുരയ്ക്കും ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും വാട്ടർ ടാങ്ക് തകരുകയും ചെയ്തു. മച്ചിങ്ങൽ ഷൈൻ്റെ വിടിന്റെ മുകളിലേക്കും മരക്കൊമ്പ് ഒടിഞ്ഞുവീണു. മച്ചിങ്ങൽ സതിശൻ്റെ പറമ്പിലെ തേക്കുമരം ഒടിഞ്ഞു വീണു. വാർഡ് അംഗം സിജു പച്ചാംമ്പുള്ളി നാശം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചു.

Related posts

വാടാനപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

Sudheer K

വൈദ്യുതി ചാർജ് വർദ്ധനവ്: പെരിങ്ങോട്ടുകര കെ എസ്ഇബി ഓഫീസിനു മുന്നിൽ ചൂട്ട് കത്തിച്ച് പ്രതിഷേധവുമായി പ്രവാസി കോൺഗ്രസ്

Sudheer K

കാഞ്ഞാണിയിൽ ആന ഇടഞ്ഞോടി ; സംസ്ഥാന പാതയിൽ ഗതാഗത കുരുക്ക്.

Sudheer K

Leave a Comment

error: Content is protected !!