അരിമ്പൂർ: മുംബൈ സ്ത്രീൻ ലൈറ്റ്സ് ഇന്റർനാഷ ണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ് നേടി “കുഞ്ഞൻ ” എന്ന ഹ്രസ്വചിത്രം. പള്ളിക്കുന്നത്ത് ഫിലിംസിന്റെ ബാനറിൽ ജെറി പള്ളിക്കുന്നത്ത് നിർമിച്ച് അനിൽ പരയ്ക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കുഞ്ഞൻ’. മി കച്ച ചിത്രത്തിനുള്ള നോമിനേഷൻ ലിസ്റ്റിൽ വന്ന പത്തെണ്ണത്തിൽ കുഞ്ഞൻ മാത്രമാണ് ഏക മലയാളചിത്രം. ഏപ്രിൽ അഞ്ചിന് ഡോ മ്പിവലിയിൽ നടന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു. ജാതി യുടെയും നിറത്തിന്റെ യും പേരിലുള്ള വിവേചനങ്ങളെ ചിത്രം തുറന്നു കാട്ടുന്നു.