വലപ്പാട്: കണ്ടക്ടർ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. വലപ്പാട് മുത്തങ്ങാടി എടച്ചാലിൽ വീട്ടിൽ പ്രഭുവിനെയാണ് വാടാനപ്പള്ളി എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കും മറ്റും 500 രൂപക്കാണ് ചെറിയ പൊതി കഞ്ചാവ് വില്പന നടത്തിവന്നിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.വി.ഹരിദാസ്, പ്രിവൻ്റീവ് ഓഫീസർ കെ.കെ. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ. മധു, ടി.കെ. അബ്ദുൾ നിയാസ്, ഇ.ജി. സുമി, ഡ്രൈവർ വി. രാജേഷ് എന്നിവർ പ്രതിയെ പിടി കൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.