തൃപ്രയാർ: നാട്ടികയിലെ വീടിൻ്റെ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനായി എക്സൈസ് അന്വേഷണം തുടങ്ങി. നാട്ടിക എകെജി കോളനിയിലെ മേലെ ചെരുവിള സൂരജിൻ്റെ വീടിൻ്റെ പുറകിലുള്ള പറമ്പിലാണ് 11 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ലഹരി വ്യാപനം തടയുന്നതിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സൂരജിനായി അന്വേഷണം ഊർജിതമാക്കിയതായി വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.