വാടാനപ്പള്ളി: വിദ്യാർത്ഥികളെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ലഹരി ഉപഭോഗത്തിൽ നിന്നും ദൂരത്തിലാക്കുക എന്നീ ഉദ്ദേശത്തോടെയും തൃത്തല്ലൂർ കമല നെഹ്റു മെമ്മോറിയൽ സ്കൂളിലെ സ്പോട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ഫുട്‌ബോൾ, ബാസ്കറ്റ് ബോൾ എന്നിവയുടെ സമ്മർ ക്യാമ്പ് 2025 സംഘടിപ്പിച്ചു. വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ഇരുപത് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ 12 മുതൽ 16 വയസുവരെ പ്രായമുള്ള അറുപതിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പിന്റെ സമാപനത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്യാമ്പിൻ്റെ മുഖ്യ പരിശീലകൻ വിഷ്ണുവിനെയും സഹപരിശീലകൻ ശബരിയെയും ആദരിച്ചു. “ലഹരിമുക്ത സമൂഹം ഉണ്ടാകാൻ ശാരീരികവ്യായാമവും കായികപഠനവുമാണ് ഏറ്റവും നല്ല മാർഗം മെന്ന് പഞ്ചയത്തു പ്രസിഡണ്ട് പറഞ്ഞു.
പ്രിൻസിപ്പാൾ കെ.ആർ കല, എൻ.കെ സുരേഷ് കുമാർ, വിഡി സന്ദീപ്, വി.ജി രാഗി, ശ്രീകുമാർ കായിക അധ്യാപകൻ മെറിൻ സി ചിന്നൻ എന്നിവർ സംസാരിച്ചു. സന്തോഷ് ട്രോഫി കേരള ടിം മുൻ ക്യാപ്റ്റൻ രാഹുൽ വി രാജ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ട്ടർ സുനിൽകുമാർ, പി.ടി.എ പ്രസിഡണ്ട് ഷബീർ അലി, എന്നിവർ വിവിധ ദിനങ്ങളിൽ ക്യാമ്പ് സന്ദർശിച്ച് നിർദ്ദേശങ്ങൾ നല്കിയിരുന്നു.