വാടാനപ്പള്ളി: മയക്കുമരുന്നിനെതിരെ പുന്നച്ചോട് യങ്മെൻസ് ലൈബ്രറി മനുഷ്യച്ചങ്ങല തീർത്തു. പൊതുയോഗം ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. തളിക്കുളം അഞ്ചാം വാർഡ് അംഗം വിനയപ്രസാദ് അധ്യക്ഷത വഹിച്ചു. പി.ബി. രഘുനാഥൻ, കെ.ആർ. പ്രസന്നൻ, തളിക്കുളം പഞ്ചായത്ത് സമിതി കൺവീനർ സി.സി. ജയാനന്ദൻ, വയോജന വേദി അംഗം എം.വി. വേണുഗോപാലൻ, വനിതവേദി അംഗം ടി.എം. ശോഭ എന്നിവർ സംസാരിച്ചു. ലൈബ്രറി മുതൽ പൊതുജനസേവാ സമിതി വരെയായിരുന്നു മനുഷ്യച്ചങ്ങല.
previous post