വലപ്പാട്: തളിക്കുളം സ്വദേശി കൊരയാട്ടുപറമ്പിൽ വീട്ടിൽ സുൽഫിക്കർ അലിയുടെ വീട്ടിൽ നിന്നും 2024 ൽ 5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷടിച്ച കേസിൽ വലപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി വീട്ടിലെ ജോലിക്കാരിയുമായിരുന്ന തളിക്കുളം അറക്കാവിൽ വീട്ടിൽ ഫൗസിയയെ (43) 2024 ഡിസംബർ 5 ന്അറസ്റ്റ് ചെയ്തിരുന്നു. മോഷണ മുതലായ സ്വർണം വിൽക്കാൻ സഹായിച്ച രണ്ടാം പ്രതിയായ കോഴിക്കോട് കള്ളിയാട്ടുപറമ്പ് സ്വദേശി കെ പി വീട്ടിൽ രജീഷ് ബാബു എന്നറിയപ്പെടുന്ന റാഷിദ് (34) എന്നയാളെ വലപ്പാട് പോലീസ് കോഴിക്കോടു നിന്നും ശാസ്ത്രീയമായ അന്വേഷണങ്ങൾക്കൊടുവിൽ പിടികൂടി. വലപ്പാട് പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ് എം.കെ, സബ്ബ് ഇൻസ്പെക്ടർ വിനോദ്, എ എസ് ഐ ഭരതനുണ്ണി സിവിൽ പോലീസ് ഓഫീസർ പ്രണവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
previous post