തൃപ്രയാർ: എസ്.എസ്.എഫ് സ്ഥാപക ദിനമായ 29ന് ചിറക്കലിൽ ഡിവിഷൻ സമ്മേളനം നടത്തുമെന്ന് പ്രസിഡന്റ് മുഹമ്മദ് ബിലാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഴുവിൽ നിന്നാരംഭിക്കുന്ന പ്രകടനത്തിനു ശേഷം ഹിയാത്തുൽ ഇസ്ലാം മദ്റസയിൽ വൈകുന്നേരം നാലരക്ക് നടക്കുന്ന സമ്മേളനം എസ്.വൈ.എസ് ജില്ല പ്രസിഡന്റ് ബഷീർ അഷറഫി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏഴിന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അനസ് അമാനി മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ഡിവിഷൻ സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി, മഖ്ദൂം സഅദി, മുഹമ്മദ് അലി എന്നിവരും പങ്കെടുത്തു.
previous post