News One Thrissur
Updates

തൃപ്രയാറിൽ രാമു കാര്യാട്ട് അന്തർദേശീയ ചലച്ചിത്ര മേളക്ക് തുടക്കം

തൃപ്രയാർ: മാറി വരുന്ന കാലത്ത് മാനവീകത പുതുതലമുറയിൽ കൂടുതൽ വളർത്തുന്നതിൽ സിനിമകൾക്ക് വലിയ പങ്കുണ്ട്. അതിനെ പ്രോത്സാഹിപ്പിക്കുവാൻ ഫിലിം സൊസൈറ്റികൾക്കും ഫെസ്റ്റിവെലുകകൾക്കും കഴിയണമെന്ന് അഞ്ച് ദിവസങ്ങളിലായി നാട്ടിക ജെ കെ സിനിമാസിൽ നടക്കുന്ന രാമു കാര്യാട്ട് അന്തർദേശീയ ചലച്ചിത്രമേള ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംവിധായിക വിധു വിൻസെൻ്റ് പറഞ്ഞു.

ഫെസ്റ്റിവെൽ കോഡിനേറ്റർ ഐ.ഡി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.പി സുരേന്ദ്രൻ രാമു കാര്യാട്ട് അനുസ്മരണം നടത്തി. ഫെസ്റ്റിവൽ ഡയറക്ടർ ഷൈജു അന്തിക്കാട് ഫെസ്റ്റിവൽ സന്ദേശം അവതരിപ്പിച്ചു. ഉദ്ഘാടന ചിത്രത്തിൻ്റെ സംവിധായകൻ മനോജ് കുമാൻ അഭിനേത്രി ആഷാ അരവിന്ദ് ഛായാഗ്രാഹകൻ ഹരികൃഷ്ണൻ എഡിറ്റർ മെൻ്റോസ് ആൻ്റണി കൊ.ഡയറക്ടർ വിനോദ് കുമാർ എന്നിവർ മുഖ്യാതിഥികൾ ആയി. സംഘാടക സമിതി കൺവീനർ ഷൈലേഷ് ദിവാകരൻ, സംവിധായകൻ സാൻ്റോ തട്ടിൽ, സദു ഏങ്ങൂർ, എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചിത്രമായ പ്രളയശേഷം ഒരു ജലകന്യക എന്ന സിനിമ പ്രദർശിപ്പിച്ചു.

Related posts

ബൈക്ക് യാത്രയ്ക്കിടെ അന്തിക്കാട്‌ സ്വദേശിക്ക് സൂര്യാതപമേറ്റു.

Sudheer K

ചേർപ്പ് കോടന്നൂർ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

Sudheer K

നാട്ടിക സ്വദേശിയായ യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും മൊബൈൽഫോണും മാലയും കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!