അന്തിക്കാട്: അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നാഷണൽ നാർക്കോട്ടിക് കോർഡിനേഷൻ പോർട്ടൽ (NCORD) പദ്ധതിയുടെ ഭാഗമായി ഡ്രഗ്സ് ഇൻസ്പെക്ടർ ജിഷ, അന്തിക്കാട് പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ് എന്നിവർ ചേർന്നാണ് പരിശോധന നടത്തി.
പരിശോധനയിൽ അന്തിക്കാടുള്ള മൂന്ന് മെഡിക്കൽ ഷോപ്പുകളിൽ അനധികൃതമായി നാർക്കോട്ടിക് ഡ്രഗ്സിന്റെ വിൽപ്പന നടക്കുന്നത് ശ്രദ്ധയിൽപ്പെടുകയും സൈക്യാട്രിക് മരുന്നുകൾ ബില്ല് ഇല്ലാതെ കൊടുക്കുന്നതും കണ്ടെത്തി. ഇതിനുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിനായി റിപ്പോർട്ട് ഡ്രഗ്സ് ഇൻസ്പെക്ടർ തൃശ്ശൂർ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർക്ക് നൽകി.