വലപ്പാട്: കേരള സർക്കാർ സഹകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് വഴി ആവശ്യമായ വിവിധ കമ്പനികളുടെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുളള ബാഗുകൾ, നോട്ട് ബുക്ക്, ടിഫിൻ ബോക്സ്, കുട, വാട്ടർബോട്ടിൽ തുടങ്ങി എല്ലാ പoന സാമഗ്രികളും കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്റ്റുഡൻ്റ്സ് മാർക്കറ്റ് സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ മന്ത്രി കെ. രാജൻ നിർവഹിച്ചു. സി.സി മുകുന്ദൻ എംഎൽഎ അധ്യക്ഷനായി. കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ.വി നഫീസ ആദ്യ വിൽപന നടത്തി. ബാങ്ക് പ്രസിഡൻ്റ്അഡ്വ.വി.കെ ജ്യോതിപ്രകാശ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം അഹമ്മദ്, മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.സി പ്രസാദ്, സി.കെ ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഷിനിത ആഷിക്ക്, എം.ആർ ദിനേശൻ, പി.ഐ സജിത, ശാന്തി ഭാസി, ബിന്ദു സുരേഷ്, ടി.കെ ചന്ദ്രബാബു, വിനീത മോഹൻദാസ്, സീനത്ത് ബഷീർ, എം.എസ് മോഹനൻ, ബാങ്ക് വൈസ് പ്രസിഡൻ്റ് എ.ജി സുഭാഷ്, അസി.സെക്രട്ടറി കെ.എസ് ഷീബ എന്നിവർ സംസാരിച്ചു. കൺസ്യൂമർ ഫെഡ് റീജ്യണൽ മാനേജർ എം ആർ മായ പദ്ധതി വിശശദീകരണം നടത്തി. വലപ്പാടുള്ള റൂറൽ ബാങ്ക് ഹെഡ് ഓഫീസിൽ ജൂൺ 15 വരെ സ്കൂൾ മാർക്കറ്റ് പ്രവർത്തിക്കുമെന്ന് റൂറൽ ബാങ്ക് ഭരണസമിതി അറിയിച്ചു. ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ 5% മുതൽ 30% വരെ ഡിസ്കൗണ്ടിൽ ലഭ്യമാകും.