ചേർപ്പ്: ചൊവ്വൂർ വലിയ കപ്പേളയ്ക്ക് സമീപം ടെംമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. പാറക്കോവിൽ മൂലേക്കാട്ടിൽ ശ്രീധരൻ മകൻ സുധീഷ് കുമാർ(47) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തിനാണ് അപകടം. പരിക്കേറ്റ സുനീഷിനെ തിരുവുള്ളക്കാവ് ദേവസ്വം ആംബുലൻസ് പ്രവർത്തകർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്. സംസ്ക്കാരം തിങ്കളാഴ്ച നടക്കും. ഭാര്യ: രമ്യ മക്കൾ അർഷി ദേവ്, അൻഷിക.