തൃപ്രയാർ: സാഹിത്യ രംഗത്തെ മികച്ച എഴുത്തുകാരെ കണ്ടെത്തി അംഗീകരിക്കുവാൻ എഴുപതുകളിലെ എഴുത്തുകാർ ചേർന്ന് രൂപം നൽകിയ “വീണ്ടെടുപ്പ്” കൂട്ടായ്മ തീരുമാനിച്ചതായി ജനറൽ കൺവീനർ കെ.ദിനേശ് രാജാ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാഹിത്യ രംഗത്തെ മികച്ച എഴുത്തുകാർക്ക് “വീണ്ടെടുപ്പ് സാഹിത്യ പുരസ്ക്കാരം” ഏർപ്പെടുത്തുവാനും കൂട്ടായ്മ തീരുമാനിച്ചു. ഭാരവാഹികളായ ജോസ്താടിക്കാരൻ, നൗഷാദ് പാട്ടുകുളങ്ങര, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.