തൃപ്രയാർ: താന്ന്യം ഗ്രാമ പഞ്ചായത്തിലെ കിഴുപ്പിള്ളിക്കരയിൽ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് വിഹിതം 10 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച അഞ്ചു പുര കുടിവെള്ള പദ്ധതി ആദ്യ ഘട്ട ഉദ്ഘാടനം കീഴുപ്പിള്ളിക്കരയിൽ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് അധ്യക്ഷത വഹിച്ചു. നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈ പ്രസിഡന്റ് ഒ.എസ്. അഷറഫ്, ജില്ല പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ,, വാർഡ് മെമ്പർ മിനി ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീനത്ത് മുഹമ്മദാലി, വിവിധ സ്റ്റാൻ ന്റിംഗ് കമ്മറ്റി മെമ്പർമാരായ ഷൈനി ബാലകൃഷ്ണൻ, സി ജോ പുലിക്കോട്ടിൽ, ഷീജ സദാനന്ദൻ, അഞ്ചാം വാർഡ് മെമ്പർ ആന്റോ തൊറയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.വി. മദന മോഹനൻ, അഡ്വ.പി.ആർ. ഷിനോയ്, എം.കെ. ചന്ദ്രൻ, കുടുംബശ്രീ ചെയർ പേഴ്സൺ സുജിത നിരേഷ്,എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ വിഷ്ണു. ടി.സി റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീകല സന്തോഷ്, രഹ്ന പ്രജു, പ്രജീഷ രതീഷ്, എന്നിവർ നേതൃത്വം നൽകി.അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ എംഎൻ ആർ ജിഎ പദ്ധതികളിൽ ഏറ്റവും കൂടുതൽ പദ്ധതികൾ നടപ്പാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ താന്ന്യം പഞ്ചായത്തിൽ നേതൃത്വം നൽകിയ ശബരി, ലയ, ഷജിത, സിനി എന്നിവരെ മൊമന്റോ നൽകി ചടങ്ങിൽ ആദരിച്ചു.