News One Thrissur
Updates

വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേട ഭരണി, വേലാഘോഷം വർണ്ണാഭമായി

വെളുത്തൂർ: നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേട ഭരണി, വേലാഘോഷം വർണ്ണാഭമായി. ചൊവ്വാഴ്ച ഉച്ചയോടെ ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. തുടർന്ന് ക്ഷേത്രം നടപ്പുരയിൽ പഞ്ചവാദ്യത്തോടെ 7 ആന എഴുന്നള്ളിപ്പ് നടന്നു. ചോറ്റാനിക്കര വിജയൻ മാരാർ പഞ്ചവാദത്തിന് പ്രമാണിയായി. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ തിരിച്ച് എഴുന്നള്ളിപ്പ് നടന്നു. വെടിക്കെട്ട് ഉണ്ടായി. ബുധനാഴ്ച കാർത്തിക വേലയുടെ ഭാഗമായി അനുഷ്ഠാന കലാരൂപങ്ങളെ എഴുന്നള്ളിയ്ക്കും. വൈകിട്ട് കാവുതീണ്ടൽ നടക്കും.

Related posts

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ എറവ് യൂണിറ്റ് സമ്മേളനം

Sudheer K

മണലൂർ ദേശവിളക്ക്: സാംസ്കാരിക പരിപാടികൾക്ക് തുടക്കം

Sudheer K

ലീല അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!