ആളൂർ: പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ കോമ്പൗണ്ടിൽ വച്ച് അയ്യായിരം രൂപ കടം ചോദിച്ചത് കൊടുക്കാത്തതിനുള്ള വിരോധം വെച്ച് കല്ലേറ്റുംകര വടക്കേതലക്കൽ വീട്ടിൽ ഷാഹിൻ ഷായെ (30) തടഞ്ഞു നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് തിരുത്തിപറമ്പ് തച്ചനാടൻ വീട്ടിൽ ജയൻ (34), തിരുത്തിപറമ്പ് കൊല്ലംപറമ്പിൽ വീട്ടിൽ അഖിൽ (33 ) എന്നിവരെ ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഫ്സൽ എം അറസ്റ്റ് ചെയ്തു.
ജയന് ആളൂർ പോലീസ് സ്റ്റേഷനിൽ 2021 ൽ ഒരു വധശ്രമ കേസും 2024 ൽ ഒരു അടിപിടി കേസും മാള പോലീസ് സ്റ്റേഷനിൽ 2021 ൽ ഒരു അടിപിടി കേസും ചാലക്കുടി പോലീസ് സ്റ്റേഷനിൽ 2008 ൽ ഒരു കൊലപാതക കേസും 2008, 2012, 2020 വർഷങ്ങളിൽ ഓരോ അടിപിടി കേസുകളും 2018 ൽ യുവാവിനെ തട്ടികൊണ്ട് പോയി സ്വർണ്ണം കവർച്ച നടത്തിയ കേസും അടക്കം 11 ഓളം ക്രിമിനൽ കേസുകളുണ്ട്. ജയനെ 2024 ൽ കാപ്പാ നിയമ പ്രകാരം ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നതും എന്നാൽ വിലക്കു ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നയാളുമാണ്. ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഫ്സലിനെകൂടാതെ സബ് ഇൻസ്പെക്ടർമാരായ സാബു, സുമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ലിജോ, സിവിൽ പോലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, അരുൺ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.