News One Thrissur
Updates

4 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

ചാലക്കുടി: 4 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.മോതിരക്കണ്ണി പരിയാരം l, മണ്ണുപ്പുറം ദേശത്ത് കുഴിക്കാടൻ വീട്ടിൽ ശിവൻ (56 ) നെയാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി 11 വർഷത്തെ കഠിന തടവിനും ഒരുലക്ഷം രൂപപിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. പോക്സോ ആക്കട് 7, 8 പ്രകാരം 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവ് അനുഭവിക്കണം), പോക്സോ ആക്ട് സെക്ഷൻ 9, 10 പ്രകാരം  5 വർഷം കഠിന തടവും 50,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 5 മാസം കഠിന തടവ് അനുഭവിക്കണം), ഐപിസി സെക്ഷൻ 354 എ പ്രകാരം ശിക്ഷ: 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവും അനുഭവിക്കണം) എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയാൽ അത് അതിജീവിത നൽകാനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എ. സിറാജ്ജുദ്ധീൻ ആണ് ശിക്ഷ വിധിച്ചത്. ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജീവ് എം.കെ അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷനു വേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ വി.ആർ. ചിത്തിര ഏകോപിപ്പിച്ചു.

Related posts

ശിവരാമൻ അന്തരിച്ചു 

Sudheer K

മതിലകം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി.

Sudheer K

ചാഴുർ സെന്റ് മേരീസ് ദേവാലയത്തിൽ സംയുക്ത തിരുനാളിന് കൊടിയേറി. 

Sudheer K

Leave a Comment

error: Content is protected !!