News One Thrissur
Updates

പാലിയേക്കരയിൽ ടോൾപ്പിരിവ് താൽക്കാലികമായി നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.

തൃശ്ശൂർ: ദേശീയപാതയിലെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനെ തുടർന്നാണ് നടപടി. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് നേരത്തെ കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ടോൾ പിരിവ് താൽക്കാലികമായി അവസാനിപ്പിച്ചത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കാനും ദേശീയപാത അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഉത്തരവ് ദേശീയ പാതാ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കും.

Related posts

ത​ങ്ക​മ​ണി അന്തരിച്ചു

Sudheer K

അന്തിക്കാട് വി.കെ.മോഹനൻ 11-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും 

Sudheer K

നവീകരിച്ച അരിമ്പൂർ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!